പാഠ്യപദ്ധതിയിലെ ജെൻഡർ ഓഡിറ്റ് ചതിക്കുഴി -വിസ്ഡം യൂത്ത്

കൊച്ചി: പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ജെൻഡർ ന്യൂട്രാലിറ്റി അടിച്ചേൽപിക്കാനുള്ള ശ്രമത്തിനെതിരെ സമൂഹം ജാഗ്രത കാണിക്കണമെന്ന് വിസ്ഡം യൂത്ത് ജില്ല സമിതി സംഘടിപ്പിച്ച 'ടാർഗറ്റ് ദ ഫ്യൂച്വർ' ജില്ല നേതൃസംഗമം. പാഠ്യപദ്ധതിയിലൂടെ ജെൻഡർ ഓഡിറ്റിന് നിർദേശിച്ച് കൊണ്ടുള്ള പരാമർശം ദുരൂഹതയുളവാക്കുന്നുണ്ട്. അതിരുകളില്ലാത്ത സ്വതന്ത്രവാദവും ലൈംഗിക അരാചകത്വവും കുട്ടികളിൽ വളർത്താനുള്ള ശ്രമത്തെ പ്രതിരോധിക്കണം. കുടുംബഭദ്രത തകർക്കുന്ന മാനവ വിരുദ്ധമായ ഇത്തരം സമീപനത്തെ ജനാധിപത്യ മാർഗത്തിലൂടെ ചെറുത്ത് തോൽപിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ജില്ല നേതൃസംഗമം വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ നിഷാദ് സലഫി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ യൂസുഫ് അലി സ്വലാഹി അധ്യക്ഷത വഹിച്ചു. ഹസൻ അൻസാരി, അൻവർ കലൂർ, കമറുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.