പറവൂർ: സ്കൂട്ടറിന് മുകളിൽ മരം വീണ് നാലുവയസ്സുകാരൻ മരിച്ച സംഭവം നാടിനെ നടുക്കി.ഓടിയെത്തിയ നാട്ടുകാരാണ് ആദ്യ രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടസ്ഥലത്തുവെച്ച് കുട്ടി ചെറുതായി ഒന്നു കരഞ്ഞെങ്കിലും പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. പറവൂര്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശ്വാസോച്ഛാസം കുറഞ്ഞ അവസ്ഥയിലായിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽപെട്ട കുട്ടിയുടെ ശരീരഭാഗങ്ങളില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നില്ല. ആന്തരികാവയവങ്ങള്‍ക്ക് പറ്റിയ ഗുരുതര പരിക്കായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിരക്കുള്ള പുല്ലംകുളം പി.ഡബ്ല്യു.ഡി റോഡരികിലെ മരമാണ് പെട്ടെന്ന് ഒടിഞ്ഞുവീണത്. മുത്തച്ഛനും മുത്തശ്ശിക്കുമാപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. ഇവരും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഏറെ ശിഖിരങ്ങളുള്ള മരത്തിന് പ്രത്യക്ഷത്തില്‍ മറ്റ് കേടുപാടുകൾ ഒന്നുമുണ്ടായില്ല. അതുകൊണ്ടുതന്നെ ഇതു മുറിച്ചു മാറ്റാൻ ആരും പരാതിയും നല്‍കിയിരുന്നില്ല. മരത്തിന്റെ ചുവട്ടില്‍ ചവറു കൂട്ടിയിട്ട് കത്തിക്കാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. റോഡരികില്‍ നില്‍ക്കുന്ന മരങ്ങള്‍ പരിശോധിച്ച് അപകട സാധ്യതയുള്ളവ മുറിച്ചു നീക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നഗരത്തിൽ കാലപ്പഴക്കത്താൽ വീഴാറായ മരങ്ങൾ പ്രധാന പാതകളിലടക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.