എസ്.എസ്.എഫ് സാഹിത്യോത്സവ്​

കൊച്ചി: സ്വാതന്ത്ര്യത്തി‍ൻെറ 75ാം വാർഷിക നിറവിലേക്ക് കടക്കുന്ന ഈ സമയത്തുപോലും വെറുപ്പും വിദ്വേഷവുമാണ് പല കോണിൽനിന്നും പരക്കുന്നതെന്നും ധാർമിക മൂല്യമുള്ള പ്രവർത്തനങ്ങളാണ് ഓരോ പൗരനിൽനിന്നും ഉണ്ടാകേണ്ടതെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. എസ്.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 29ാമത് എഡിഷൻ സാഹിത്യോത്സവ്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആമുഖ പ്രഭാഷണം കലൂർ മഹല്ല് ഖാദി സ്വലാഹുദ്ദീൻ തങ്ങൾ അൽ ബുഖാരി നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ എം.എസ്. അബൂബക്കർ അധ്യക്ഷത വഹിച്ചു. ശനിയാഴ്ച ആരംഭിച്ച സാഹിത്യോത്സവിൽ ആറു വേദികളിലായി125 ഇന മത്സരങ്ങളിൽ 500 പ്രതിഭകളാണ് മാറ്റുരക്കുന്നത്. സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യചർച്ച സംഗമവും സംഘടിപ്പിച്ചു. കവി എ.സി. ജോസഫ് മാസ്റ്റർ കോട്ടയം, സാഹിത്യകാരന്മാരായ വാരിസ് മുഹമ്മദ്‌ ജൗഹരി കടക്കൽ, നൗഫൽ പാലക്കാട്‌ എന്നിവർ നേതൃത്വം നൽകി. ഞായറാഴ്ച വൈകീട്ട് ഏഴിനു നടക്കുന്ന സമാപന സംഗമം മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.