റോഡ്​ നിർമാണോദ്ഘാടനം

കോതമംഗലം: എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന്​ 25 ലക്ഷം രൂപ ചെലവഴിച്ച് ഗതാഗത യോഗ്യമാക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംബ്ലാശ്ശേരി - അഞ്ചുകുടി റോഡി‍ൻെറ നിർമാണോദ്ഘാടനം ആന്‍റണി ജോൺ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഗോപി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ശ്രീജ ബിജു, സംഘാടകസമിതി ചെയർമാൻ പി.എൻ. കുഞ്ഞുമോൻ, എസ്.സി.ബി പ്രസിഡന്‍റ്​ കെ.പി. ഗോപിനാഥൻ, ഇളംബ്ലാശ്ശേരിക്കുടി ഊരുമൂപ്പൻ മൈക്കിൾ എന്നിവർ സന്നിഹിതരായി. ഇളംബ്ലാശ്ശേരി പഴയ കമ്യൂണിറ്റി ഹാൾ ജങ്​ഷൻ മുതൽ അഞ്ചുകുടി വരെയുള്ള റോഡാണ് നവീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.