മെംബേഴ്‌സ് എക്സലൻസ്​ അവാർഡ് നൽകി

കോതമംഗലം: നേര്യമംഗലം പ്രദേശത്തെ ഗവ. സ്കൂളിലെയും മറ്റ് സ്കൂളുകളിലെയും എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.സി.ഇ, മറ്റ് ബിരുദ കോഴ്സുകളിൽ 2021- 22 വർഷം ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും മെംബേഴ്സ്​ അക്കാദമിക് എക്സലൻസ്​​ അവാർഡ് നൽകി ആദരിച്ചു. നേര്യമംഗലം കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ജിൻസിയ ബിജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷാജി അധ്യക്ഷത വഹിച്ചു. ഊന്നുകൽ സി.ഐ ഒ.എ. സുനിൽ മുഖ്യാതിഥിയായി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.എം. ശിവൻ, പി.ആർ. രവി, സിറിൽ ദാസ്, രാമൻകുട്ടി, സഞ്ജീവൻ ഇടക്കുടി, പ്രീ മെട്രിക് ഗേൾസ് ഹോസ്റ്റൽ വാർഡൻ എം.എ. ശ്രീജ, എൽദോസ് പുതുക്കുന്നേൽ, ബിബിൻ ജോർജ് എന്നിവർ സംസാരിച്ചു. കെ.എം. ഷെമീർ സ്വാഗതവും ബീവി ടീച്ചർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.