ബ്രൗൺഷുഗർ പിടിച്ച സംഭവം: പ്രതിയുടെ സഹായിയും അറസ്റ്റിൽ

കോതമംഗലം: കഴിഞ്ഞ ദിവസം ബ്രൗൺഷുഗറുമായി പിടിയിലായ അസം സ്വദേശിയുടെ സഹായിയും പിടിയിൽ. അസം സോണൈപ്പർ സ്വദേശി മുജീബ് റഹ്മാനാണ്​ (37) 10 ഗ്രാം ബ്രൗഷുഗറുമായി പിടിയിലായത്. എക്​സൈസ്​ സി.ഐ എ. ജോസ് പ്രതാപി‍ൻെറ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ കോതമംഗലം -മൂവാറ്റുപുഴ റോഡിൽ പട്രോളിങ്​ നടത്തുന്നതിനിടയിലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം 24 ഗ്രാം ബ്രൗഷുഗറുമായി പിടിയിലായ അസം സ്വദേശി സദ്ദാം ഹുസൈ‍ൻെറ സഹായിയാണിയാൾ. രണ്ടുപേരും പെരുമ്പാവൂർ വെങ്ങോലയിൽ വെവ്വേറെ ഫ്ലാറ്റുകളിലാണ് താമസം. മുജീബ് റഹ്മാന്റെ ഫ്ലാറ്റിലും എക്​സൈസ് സംഘം പരിശോധന നടത്തി. പ്രവന്‍റിവ് ഓഫിസർമാരായ കെ.എ. നിയാസ്, സിദ്ദീഖ്, സി.ഇ.ഒമാരായ ബിജു, ഉമ്മർ, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. EM KMGM 5 Asam മുജീബ് റഹ്മാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.