കോലഞ്ചേരി: യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 12 മണ്ഡലം കമ്മിറ്റികളും 180 ബൂത്ത് കമ്മിറ്റികളും സംയുക്തമായി ഓണാഘോഷം നടത്തും. കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളെയും യൂത്ത് അസോസിയേഷനുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, ആർട്സ് സ്പോർട്സ് ക്ലബുകൾ, ടീമുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഒരുമാസത്തെ പരിപാടികൾ നടത്തുന്നതെന്ന് നിയോജക മണ്ഡലം പ്രസിഡന്‍റ് പി.എച്ച്. അനൂപ് പറഞ്ഞു. വിവിധ മത്സരങ്ങളിൽ പപങ്കെടുക്കാൻ താൽപര്യമുള്ളവർ യൂത്ത് കോൺഗ്രസ് കമ്മിറ്റികളുമായോ, 9447728906, 9633371373, 9446194555 എന്ന നമ്പറുകളിലോ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ പി.യു. അബ്ദുൽ സലാം (കൺ), കമ്മിറ്റി അംഗങ്ങളായ പ്രദീപ് നെല്ലിക്കുന്നത്ത്, ലിജോ മാളിയേക്കൽ, കെ.എച്ച്. ഹാരിസ്, സി.കെ. സിറാജ്, മിഥുൻ രാജ്, സിജു കടക്കാനാട്, വി.എസ്. ശ്യാം, കെ.പി. റിജ്നാസ്, അജോ മണിച്ചേരി, എൽദോ മേലേത്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.