പഞ്ചവാദ്യോത്സവം നാളെ

കാലടി: ക്ഷേത്രകല ആസ്വാദക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന 25ാമത് പഞ്ചവാദ്യോത്സവം കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ച വൈകീട്ട്​ അഞ്ചരക്ക് നടക്കും. ചോറ്റാനിക്കര വിജയൻ മാരാർ, ചേർപ്പുളശ്ശേരി ശിവൻ, തിച്ചൂർ മോഹൻ, മറ്റൂർ വേണു തുടങ്ങി 100ഓളം കലാകാരന്മാർ പങ്കെടുക്കും. 1997ൽ തുടങ്ങിയ പഞ്ചവാദ്യോത്സവത്തിൽ പങ്കെടുത്തവരെ ആദരിക്കും. സുവർണമുദ്ര- ശിവലയ പുരസ്കാരങ്ങളും സമർപ്പിക്കും. ഞായറാഴ്ച വൈകീട്ട്​ അഞ്ചിന് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നടക്കും. തുടർന്ന് പഞ്ചമദ്ദളക്കേളി അരങ്ങേറുമെന്ന് സമിതി ഭാരവാഹികളായ ഡി. കൃഷ്ണ അയ്യർ, പാലേലി മോഹനൻ, മറ്റൂർ വേണു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.