പള്ളിക്കര പഞ്ചായത്ത് ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം

പള്ളിക്കര: പഞ്ചായത്ത് ജങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. റോഡിന് ഇരുവശത്തുമുള്ള അനധികൃത പാര്‍ക്കിങ്ങും കൈയേറ്റവുമാണ് കാരണം. ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ ഈ ഭാഗത്ത് വാഹനം നിർത്തിയട്ടിട്ട്​ വൈകീട്ട്​ തിരിച്ചുവരുമ്പോഴാണ് എടുക്കുന്നത്. കുന്നത്തുനാട് പഞ്ചായത്തിലെ വിവിധ ഓഫിസുകള്‍, വില്ലേജ് ഓഫിസ്, യൂനിയന്‍ ബാങ്ക്, എ.ടി.എം കൗണ്ടര്‍ ഉൾപ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശമാണ്. ഓഫിസുകളിലും ബാങ്കിലും മറ്റും എത്തുന്നവര്‍ മറ്റിടങ്ങളില്ലാതെ വരുമ്പോൾ റോഡില്‍ തന്നെ പാര്‍ക്ക്‌ ചെയ്യുന്നതോടെ കുരുക്ക്​ രൂക്ഷമാകും. നേരത്തേ പള്ളിക്കരയിൽ ബൈപാസ് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് നടന്നില്ല. അച്ചപ്പന്‍ കവല മുതല്‍ കരിമുകള്‍ വരെ റോഡ് കൈയേറ്റം വ്യാപകമാണെന്ന് കാണിച്ച് അന്നത്തെ റവന്യൂ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍ പഞ്ചായത്ത് ഭരണസമിതി പരാതി നല്‍കിയിരുന്നു. ഇതിനും തുടര്‍ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനോട് ചേര്‍ന്നാണ് പഞ്ചായത്ത് ഗ്രൗണ്ട് കിടക്കുന്നത്. റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ ഗ്രൗണ്ടിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുകയാണെങ്കില്‍ ഗതാഗക്കുരിക്കിന് ചെറിയ പരിഹാരം ഉണ്ടാകും. എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, മൂവാറ്റുപുഴ, ഇടുക്കി ഭാഗത്തേക്കുള്ള ബസുകൾ കടന്നുപോകുന്ന പാതയാണ്​. പടം. പള്ളിക്കര പഞ്ചായത്തിന് മുന്നിലെ അനധികൃത പാര്‍ക്കിങ് (em palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.