പാകിസ്താൻകാർ മാത്രമാണ് ആസാദ് കശ്മീർ എന്ന് പറയുന്നത് -ജി.സുധാകരൻ

മാവേലിക്കര: മുൻ മന്ത്രി കെ.ടി. ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മുൻ മന്ത്രി ജി. സുധാകരൻ. മാവേലിക്കരയിൽ സ്വാതന്ത്ര്യ സമര സേനാനി കെ.ഗംഗാധരപ്പണിക്കരെ സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുന്നതിനിടെയാണ് സുധാകരൻ കശ്മീർ പരാമർശം നടത്തിയത്. 'ആസാദ് കശ്മീർ' എന്ന് പാകിസ്താൻകാർ മാത്രമാണ് പറയുന്നത്. ഇന്ത്യാവിഭജന സമയത്ത് കശ്മീർ വിഭജിച്ചില്ല. അതൊരു സ്വതന്ത്ര രാജ്യമായി നിലനിന്നു. പാകിസ്താൻ കൊടുത്തയച്ച ആയുധങ്ങളുമായി പത്താൻ ഗോത്രക്കാർ കശ്മീരിന്‍റെ ഒരു ഭാഗം കൈയടക്കാൻ ശ്രമിച്ചപ്പോഴാണ് കശ്മീർ ഇന്ത്യയോട് ചേർന്നത്. കശ്മീരിന് കൊടുത്ത പ്രത്യേക പദവിയെ ആദ്യം എതിർത്തത് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. ആസാദ് കശ്മീർ എന്ന് പാകിസ്താൻകാർ മാത്രമാണ് പറയുന്നത്. കശ്മീരിൽ പാകിസ്താനാണ് അധിനിവേശം നടത്തിയതെന്നും സുധാകരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.