ദേശീയപതാക ആലേഖനം ചെയ്ത ടീ ഷർട്ട് പൊലീസ് പിടികൂടി

പറവൂർ: ദേശീയപതാക ആലേഖനം ചെയ്ത ടീ ഷർട്ട് വിൽപനക്കായി തുണിക്കടയുടെ മുന്നിൽ പ്രദർശിപ്പിച്ചത് പൊലീസ് പിടികൂടി. നമ്പൂരിയച്ചൻ ആലിന് സമീപം കെ.ആർ. വിജയൻ ഷോപ്പിങ് കോംപ്ലക്സിലെ പാറ്റേൺ തുണിക്കടയിൽനിന്നാണ് പിടികൂടിയത്. ഉടമ വെടിമറ കാഞ്ഞിരപ്പറമ്പിൽ കെ.ജെ. ജലീലിനെതിരെ (69) കേസെടുത്തു. ടീ ഷർട്ടുകൾ കടയുടെ മുന്നിൽ തൂക്കിയിട്ടത് ശ്രദ്ധയിൽപെട്ട പൊലീസ് പിടികൂടുകയായിരുന്നു. എറണാകുളത്തുനിന്നാണ് വ്യാപാരി വസ്ത്രങ്ങൾ എത്തിച്ചത്. ദേശീയപതാക ആലേഖനം ചെയ്യുന്ന വസ്ത്രങ്ങൾ വിൽക്കാൻ പാടില്ലെന്ന നിയമമുണ്ടെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.