യുവാവിനെ കുത്തിക്കൊന്ന സംഭവം: സുരേഷിനെ വിവിധയിടങ്ങളിൽ കണ്ടെന്ന്​ വിവരം

കൊച്ചി: നഗരത്തിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി മുളവുകാട് ചുങ്കത്ത് വീട്ടിൽ സുരേഷിനെ (38) വിവിധയിടങ്ങളിൽ കണ്ടെന്ന്​ വിവരം. രഹസ്യ വിവരത്തി‍ൻെറ അടിസ്ഥാനത്തിൽ പൊലീസ് നഗരത്തിൽ അന്വേഷണം ഊർജിതമാക്കി. കൊച്ചി കോർപറേഷ‍ൻെറ സ്​മൃതി കിച്ചൻ, എറണാകുളം നോർത്ത് പാലത്തിനുതാഴെ, നഗരത്തിലെ വിവിധ മദ്യശാലകൾ എന്നിവിടങ്ങളിൽ കണ്ടെന്നാണ് ആളുകൾ പൊലീസിന്​ നൽകിയ വിവരം. ഇവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇയാൾ ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. സുരേഷിനെ കണ്ടെന്ന വിവരത്തി‍ൻെറ അടിസ്ഥാനത്തിൽ പൊലീസ് സി.സി.ടി.വി ദൃശ്യം പരിശോധിച്ചെങ്കിലും സുരേഷിനോട് രൂപസാദൃശ്യമുള്ള ആളാണെന്ന് തിരിച്ചറിഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതിന് എറണാകുളം നോർത്ത് പാലത്തിന്​ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സുരേഷ് സുഹൃത്ത് കൊല്ലം നീണ്ടകര മേരിലാൻഡിൽ എഡിസണെ (35) കുത്തിക്കൊലപ്പെടുത്തിയശേഷം കടന്നുകളഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.