ഭിന്നശേഷിക്കാര‍െൻറ പരാതിയിൽ വിശദീകരണം തേടി

ഭിന്നശേഷിക്കാര‍ൻെറ പരാതിയിൽ വിശദീകരണം തേടി നെടുമ്പാശ്ശേരി: വിമാനത്താവളത്തിലെ നിർദിഷ്ട പാർക്കിങ്​ ഏരിയയിൽ ഭിന്നശേഷിക്കാര‍ൻെറ വാഹനത്തിന് പാർക്കിങ്​ അനുവദിച്ചില്ലെന്ന പരാതിയിൽ ഭിന്നശേഷി കമീഷൻ ഇടപെട്ടു. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി അധികൃതരെ ഉൾപ്പെടുത്തി ഭിന്നശേഷി കമീഷണർ പഞ്ചപകേശൻ ഹിയറിങ്​ നടത്തി. മുഹമ്മദ് ഷാനിലാണ്​ പരാതിക്കാരൻ. യാത്രക്കാരെ ഇറക്കാൻ മാത്രമുള്ള മേഖലയിൽ യാത്രക്കാരനെ സ്വീകരിക്കാനെത്തിയയാൾ വാഹനം പാർക്ക് ചെയ്തതിനെയാണ് സുരക്ഷ വിഭാഗക്കാർ എതിർത്തതെന്ന് സിയാൽ അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ, ഭിന്നശേഷിക്കാരോട് മാന്യമായി പെരുമാറാൻ സെക്യൂരിറ്റി ജീവനക്കാർക്ക് പ്രത്യക നിർദേശം നൽകണമെന്ന് കമീഷൻ നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.