അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ അനീതിക്കും വിവേചനത്തിനും ഇരയാക്കപ്പെടുന്നു -മുഖ്യമന്ത്രി

മാവേലിക്കര: സമത്വം സംബന്ധിച്ച ഭരണഘടനാപരമായ ഉറപ്പുകള്‍ പൂര്‍ണമായ അര്‍ഥത്തിൽ പാലിക്കാനും സാമൂഹികനീതി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനും 75 വര്‍ഷംകൊണ്ട് രാജ്യത്തിന് സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാംബവ മഹാസഭയുടെ സംസ്ഥാന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ കൂടുതല്‍ അനീതിക്കും വിവേചനത്തിനും ഇരയാക്കപ്പെടുകയാണ്. അത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഹാസഭ പ്രസിഡന്‍റ് പി.കെ. ശങ്കര്‍ദാസ് അധ്യക്ഷത വഹിച്ചു. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ ദീപപ്രോജ്ജ്വലനം നടത്തി. കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ജന്നിങ്സ് ജേക്കബ്, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, സി.ഡി. കുഞ്ഞച്ചന്‍, ചന്ദ്രന്‍ പുതിയേടത്ത്, സരള ശശി, സതീഷ് മുല്ലശ്ശേരി, മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി, സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം കുന്നത്തൂര്‍ പ്രസന്നകുമാര്‍ എന്നിവർ സംസാരിച്ചു. ചിത്രം1 സാംബവ മഹാസഭ സംസ്ഥാന വാര്‍ഷികം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു ചിത്രം 2 സാംബവ മഹാസഭ സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ ദീപപ്രോജ്ജ്വലനം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.