യൂനിറ്റി ഇന്‍ ഡൈവേഴ്‌സിറ്റി നടത്തി

എടവനക്കാട്: സ്വാതന്ത്ര്യത്തി‍ൻെറ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസകൂളില്‍ 'യൂനിറ്റി ഇന്‍ ഡൈവേഴ്‌സിറ്റി' നടത്തി. ഇന്ത്യയുടെ ഐക്യം നിലനിര്‍ത്താന്‍ ഞങ്ങളും കൂടെയുണ്ട്' എന്ന സന്ദേശം സമൂഹത്തിലേക്കെത്തിക്കാനായിരുന്നു സ്റ്റുഡന്റ് പൊലീസ് കാഡറ്റ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ് സി. രത്‌നകല പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രവര്‍ത്തകനായ നസീര്‍ ഹസന്‍ മുഖ്യാതിഥിയായി. കമ്മ്യൂണിറ്റി പൊലീസ് ഓഫിസറും അധ്യാപകനുമായ കെ.ജി. ഹരികുമാര്‍ വിദ്യാർഥികള്‍ക്ക് ഐക്യദാര്‍ഢ്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ ആര്‍. നിഷാര, സുനി മാത്യു, ജോസഫ് ആന്‍ഡ്രൂ, അരുണ്‍ ടി.എസ് എന്നിവര്‍ സംസാരിച്ചു. Unity യൂനിറ്റി ഇന്‍ ഡൈവേഴ്‌സിറ്റി പരിപാടിയുടെ ഭാഗമായി സ്‌കൂളിനു മുന്നില്‍ കെട്ടിയ വെളുത്ത ക്യാന്‍വാസില്‍ വിവിധ നിറങ്ങളില്‍ കൈകള്‍ മുക്കി വിദ്യാർഥികൾ തങ്ങളുടെ കൈമുദ്ര പതിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.