അങ്കമാലി: ജില്ല സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ വിശ്വജ്യോതി സ്‌കൂളിന് മികച്ച നേട്ടം. ഓവറോൾ റണ്ണറപ്പായ സ്‌കൂൾ മൊത്തം 37 മെഡലുകൾ നേടി. സ്‌കൂളിനെ പ്രതിനിധീകരിച്ച് 15 കുട്ടികളാണ് പങ്കെടുത്തത്. 18 സ്വർണവും 12 വെള്ളിയും ഏഴ് വെങ്കലവും ഇവർ നീന്തി നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ച് ഇനങ്ങളിൽ മത്സരിച്ച കാരൺ ബെന്നി നാല് സ്വർണവും ഒരുവെള്ളിയും നേടി വ്യക്തിഗത ചാമ്പ്യനായി. ആൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ച് ഇനങ്ങളിൽ മത്സരിച്ച ജോസഫ് വി. ജോസഫ് മൂന്ന് സ്വർണവും ഒരു വെള്ളിയും ഒരുവെങ്കലവും കരസ്ഥമാക്കി വ്യക്തിഗത ചാമ്പ്യനായി. പെൺകുട്ടികളുടെ വിഭാഗത്തിൽ 181 പോയന്‍റ് നേടി വിശ്വജ്യോതി ടീം ചാമ്പ്യൻമാരായി. 263 പോയന്‍റോടെ ഓവറോൾ റണ്ണറപ്പുമായി. ജോസഫ്, റസൽ, കാരൺ, ഐറിസ്, നിക്കോൾ, ടിയ, ഗായത്രി, പവിത്ര എന്നിവർ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന നീന്തൽ മത്സരത്തിൽ മത്സരിക്കാൻ യോഗ്യത നേടി. മെഡൽ ജേതാക്കളെ മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി, പ്രിൻസിപ്പൽ ഫാ. ജോഷി കൂട്ടുങ്കൽ, വൈസ് പ്രിൻസിപ്പൽ ഫാ. ഡോൺമഞ്ഞളി, പരിശീലകൻ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. EA ANKA 4 JILLA ജില്ല സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഓവറോൾ റണ്ണറപ്പായ അങ്കമാലി വിശ്വജ്യോതി സ്‌കൂൾ ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.