സ്‌കൂളിന് മുന്നിലെ ഹമ്പുകൾ അപകടക്കെണിയാകുന്നു

ആലങ്ങാട്: പാനായിക്കുളം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന രണ്ടു വലിയ ഹമ്പുകൾ സൈക്കിൾ യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്കും മറ്റ് ഇരുചക്ര വാഹനക്കാർക്കും ഭീഷണി ആകുന്നു. ഹമ്പിൽ തട്ടി മറിഞ്ഞു വീഴുന്നത് നിത്യസംഭവം ആയി മാറിയിരിക്കുകയാണ്. ഹമ്പുകൾ നീക്കം ചെയ്തു പകരം മറ്റ്‌ നൂതനമായ സുരക്ഷ സംവിധാനം ഏർപ്പെടുത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നാളിതുവരെ ഒരു നടപടി ഉണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.