ഉന്നത വിദ്യാഭ്യാസ രംഗത്ത് യു.സി കോളജി‍െൻറ മാതൃക മഹത്തരം -ജസ്റ്റിസ് മുരളി പുരുഷോത്തമൻ

ഉന്നത വിദ്യാഭ്യാസ രംഗത്ത് യു.സി കോളജി‍ൻെറ മാതൃക മഹത്തരം -ജസ്റ്റിസ് മുരളി പുരുഷോത്തമൻ പറവൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ആലുവ യൂനിയൻ ക്രിസ്ത്യൻ കോളജി‍ൻെറ മാതൃക മഹത്തരവും അനുകരണീയവുമെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമൻ. യു.സി കോളജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന മേഖല ചാപ്റ്ററുകളുടെ തുടക്കം പറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോളജ് മാനേജറും പൂർവ വിദ്യാർഥിയുമായ ഫാ. തോമസ് ജോൺ അധ്യക്ഷത വഹിച്ചു. വിരമിച്ച നിരവധി അധ്യാപകരെ ആദരിച്ചു. തന്നെ പഠിപ്പിച്ച ഡോ. ലക്ഷ്മിക്കുട്ടിയെ കാൽ തൊട്ട് വന്ദിച്ച് ജസ്റ്റിസ് ഗുരുവന്ദനം നടത്തി. പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് ശതാബ്ദി പദ്ധതികളും പരിപാടികളും വിശദീകരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, പൂർവ വിദ്യാർഥി സംഘടന ജനറൽ സെക്രട്ടറി എ. ജയശങ്കർ, എൻ.എം. പിയേഴ്സൺ എന്നിവർ സംസാരിച്ചു. അഡ്വ. അയ്യൂബ് ഖാൻ സ്വാഗതവും കുളങ്ങര വർഗീസ് നന്ദിയും പറഞ്ഞു. ഡോ. ജെന്നി പീറ്റർ, പി.സി. അജിത് കുമാർ, പ്രഫ. ജോസഫ് അഗസ്റ്റിൻ, ടി.കെ. വിനോദ്, ജോർജ് മേനാച്ചേരി, ഡോ. സീനാ മത്തായി, വർഗീസ് പോൾ, രവീഷ്, ലാൽ പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പറവൂർ ചാപ്റ്ററി‍ൻെറ ചെയർമാനായി എൻ.എം. പിയേഴ്സണെയും കൺവീനറായി കുളങ്ങര വർഗീസിനെയും തെരഞ്ഞെടുത്തു. പടം EA PVR unnatha vidhyabhyasam 1 യു.സി കോളജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന മേഖല ചാപ്റ്ററുകളുടെ തുടക്കം പറവൂരിൽ ഹൈകോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.