ഓപറേഷന്‍ വാഹിനി ഫലം കണ്ടു; തൂമ്പാത്തോട് കരകവിഞ്ഞില്ല

ചെങ്ങമനാട്: തുരുത്തിനെ ചുറ്റിയൊഴുകുന്ന പെരിയാറി‍ൻെറ കൈവഴിയായ തൂമ്പാത്തോട് മഴക്കാലത്ത് സാധാരണ കര കവിയും. ചെങ്ങമനാട് പഞ്ചായത്തിലെ ആലുവ തുരുത്തിലെ 11,12,13 വാര്‍ഡുകളിലൂടെയാണ് തോട് കടന്നുപോകുന്നത്. തോട് കരകവിയുന്നതോടെ ഈ പ്രദേശത്തും വെള്ളം കയറും. എന്നാല്‍, നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള ഓപറേഷന്‍ വാഹിനി പദ്ധതി ഫലപ്രദമായി നടപ്പാക്കിയശേഷം തടസ്സങ്ങള്‍ ഇല്ലാതെ സുഗമമായി ഒഴുകുകയാണ് തൂമ്പാത്തോട്. പദ്ധതി തൂമ്പാത്തോട്ടില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. തോട്ടിലെ ചളിയും മണ്ണും മാറ്റുന്നതിനൊപ്പം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും പ്രാധാന്യം നല്‍കിയായിരുന്നു പദ്ധതിയുടെ പ്രവര്‍ത്തനം. തോട്ടിലേക്ക് ഇറങ്ങി നിര്‍മിച്ച തിട്ടകള്‍, കൃഷി തുടങ്ങിയവ ഒഴിപ്പിച്ചു. ശ്രീമൂലനഗരം പഞ്ചായത്തിലൂടെ കടന്നുപോകുന്ന തൂമ്പാത്തോടി‍ൻെറ ഭാഗങ്ങളില്‍നിന്ന് 32,007 മീറ്റര്‍ ക്യൂബ് ചളിയും ചെങ്ങമനാട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഭാഗത്തുനിന്ന് 35,949 ക്യൂബ് മീറ്റര്‍ ചളിയും നീക്കി. മഴക്കുമുമ്പുതന്നെ 95 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. ക്യാപ്ഷൻ ea yas13 thumpathod ഓപറേഷന്‍ വാഹിനി പദ്ധതിയില്‍പെടുത്തി തൂമ്പാത്തോട്ടിലെ ചളിയും മണ്ണും നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.