മലമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി

അങ്കമാലി: രാത്രിയിൽ ഭീതി പരത്തിയ മലമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനംവകുപ്പിന് കൈമാറി. അങ്കമാലി നഗരസഭ 15ാം വാർഡ് നായത്തോട് എയർപോർട്ട് നഗർ ബ്രൗൺട്രിവാളിനോട് ചേർന്ന് വാർഡ് കൗൺസിലർ രജനി ശിവദാസി‍ൻെറ വീടിന് സമീപമാണ് മലമ്പാമ്പിനെ കണ്ടത്. നാട്ടുകാർക്ക്​ പിടിക്കാനാകാതെ വന്നപ്പോൾ പാമ്പ് പിടിത്തത്തിൽ വിദഗ്​ധനായ നായത്തോട് സ്വദേശിയും സിയാൽ കാർഗോ വിഭാഗം ജീവനക്കാരനുമായ കെ.കെ. ബിജുവിനെ (സ്വാമി ബിജു) അറിയിക്കുകയും ഇദ്ദേഹം സാഹസികമായി പിടികൂടുകയായിരുന്നു. രാത്രിയിൽ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പാമ്പിനെ കൈമാറുകയും ചെയ്തു. EA ANKA 8 SNAKE അങ്കമാലി നായത്തോട് ഭാഗത്തുനിന്ന് നാട്ടുകാർ പിടികൂടിയ മലമ്പാമ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.