റോഡിൽ റീത്ത്​ വെച്ചു

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ചെറുവട്ടൂർ- പേഴക്കാപ്പിള്ളി പൊതുമരാമത്ത് റോഡിൽ എസ്.ഡി.പി.ഐ റീത്ത് വെച്ച് പ്രതിഷേധിച്ചു. കക്ഷായിപ്പടി, ബീവിപ്പടി ഭാഗം തകർന്നതിനാൽ വർഷങ്ങളായി ജനം ബുദ്ധിമുട്ടുകയും വാഹനാപകടങ്ങൾ പതിവാകുകയുമാണ്. മണ്ഡലം പ്രസിഡന്‍റ്​ റഷീദ് ഇരമല്ലൂർ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്‍റ്​ ഹംസ നെല്ലിക്കുഴി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഫൽ ഊരംകുഴി, കെ.എസ്. നൗഫൽ എന്നിവർ സംസാരിച്ചു. EM KMGM 1 Reeth എസ്.ഡി.പി.ഐ പ്രവർത്തകർ റോഡിൽ റീത്തു​വെച്ച് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.