കർഷക സഭ

കോതമംഗലം: കൃഷി വകുപ്പ് 'ആത്മ 2022-23' പദ്ധതിയുടെ ഭാഗമായുള്ള ബ്ലോക്കുതല പ്രസിഡന്‍റ്​ പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ നിസാമോൾ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെയും ക്ഷീരകർഷകരെയും ആദരിച്ചു. ഭാരതീയ പ്രകൃതികൃഷി - ബ്ലോക്കുതല കിസാൻ മേളയോടനുബന്ധിച്ച് നടത്തിയ കാർഷിക പ്രദർശനത്തിൽ മികച്ച സ്റ്റാളിനുള്ള പുരസ്കാരം പിണ്ടിമന പഞ്ചായത്തിലെ കിസാൻ മിത്ര ഗ്രൂപ്പിന് നൽകി. വിവിധ കൃഷിഭവനുകൾ മുഖേന നടത്തിയ പഞ്ചായത്തുതല യുടെ റിപ്പോർട്ട് കൃഷി ഓഫിസർമാർ അവതരിപ്പിച്ചു. കൃഷി അസി. ഡയക്ടർ വി.പി. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, സാലി ഐപ്പ്, അനു വിജയനാഥ്, ആനീസ് ഫ്രാൻസിസ്, ലിസി ജോസഫ്, ഡയാന നോബി, ആശ ജയിംസ്, വി.കെ. അജി, എലിസബത്ത് ജോർജ്, രഞ്ജിത് തോമസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.