പള്ളിക്കര: സഹകരണ മേഖലക്ക് നേരെയുള്ള നുണ പ്രചാരണങ്ങള്‍ക്കെതിരെ കേരള കോഓപറേറ്റീവ് എംപ്ലോയ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) കുന്നത്തുനാട് യൂനിയൻെറ നേതൃത്വത്തില്‍ സഹകരണ സംരക്ഷണ ദിനം ആചരിച്ചു. കുമാരപുരത്തു നടന്ന സദസ്സ് സി.പി.എം ലോക്കല്‍ സെക്രട്ടറി എന്‍.വി. വാസു ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി സുബിന്‍ മാത്യു കുരിയന്‍ അധ്യക്ഷതവഹിച്ചു. എം.കെ. വേലായുധന്‍, കെ.കെ. സുബ്രഹ്മണ്യന്‍, മനീഷ് മദനന്‍ എന്നിവര്‍ സംസാരിച്ചു. പടം. കേരള കോഓപറേറ്റീവ് എംപ്ലോയ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) കുന്നത്തുനാട് യൂനിറ്റിൻെറ നേതൃത്വത്തില്‍ കുമാരപുരത്ത് നടന്ന പി.പി.എം ലോക്കല്‍ സെക്രട്ടറി എന്‍.വി. വാസു ഉദ്ഘാടനം ചെയ്യുന്നു (em palli 2)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.