മിനി മാരത്തൺ സംഘടിപ്പിച്ചു

എരുമേലി: എരുമേലി എം.ഇ.എസ് കോളജ് ആഭിമുഖ്യത്തിൽ 'ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ' പേരിൽ . സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് വിളംബരം കുറിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കരിങ്കല്ലുമൂഴിയിൽനിന്ന്​ ആരംഭിച്ച് ചരളയിൽ അവസാനിച്ച മാരത്തൺ എം.ഇ.എസ് കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽ സലാം ഫ്ലാഗ്ഓഫ് ചെയ്തു. മാനേജിങ്​ കമ്മിറ്റി സെക്രട്ടറി അഡ്വ. മുഹമ്മദ് നജീബ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. കായിക വകുപ്പ്​, എൻ.എസ്.എസ്, ഉന്നത് ഭാരത് അഭിയാൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കോളജ് ഐ.ക്യു.എ.സി നേതൃത്വം നൽകിയ പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. അനിൽകുമാർ, വൈസ് പ്രിൻസിപ്പൽ ഷംല ബീഗം, ഐ.ക്യു.എ.സി കോഓഡിനേറ്റർ രമാദേവി, എൻ.എസ്.എസ് പ്രോഗ്രം കോഓഡിനേറ്റർ സെബാസ്റ്റ്യൻ പി. സേവ്യർ എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ അമ്പതിലധികം വിദ്യാർഥികളും പങ്കെടുത്തു. ------ ചിത്രം: എരുമേലി എം.ഇ.എസ് കോളജ് സംഘടിപ്പിച്ച മിനി മാരത്തൺ കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽ സലാം ഫ്ലാഗ്ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.