അപകടഭീതി പരത്തിയ മരച്ചില്ലകൾ മുറിച്ചുനീക്കി

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ സംസ്ഥാന പാതയിൽ വാഴക്കുളം പരീക്കപ്പീടികയിൽ ഭാരവണ്ടികൾക്ക് ഭീഷണിയായി മാറിയ തണൽമരശിഖരം മുറിച്ചുനീക്കി. വളർച്ചയെത്തിയ ശിഖരം താഴേക്ക് വളഞ്ഞ് നാഷനൽ പെർമിറ്റ് ലോറി അടക്കമുള്ള വാഹനങ്ങളിൽ തട്ടുന്നത്​ പതിവായതോടെയാണ് മുറിച്ചത്. മാസങ്ങൾക്കു മുമ്പ് ടോറസ് ലോറി തട്ടി മരത്തിലെ ഉണങ്ങിയ ചില്ലകൾ അടർന്ന് ഇതുവഴി പോകുകയായിരുന്ന ബൈക്കിൽ വീണിരുന്നു. തലനാരിഴക്ക്​ യാത്രക്കാരൻ രക്ഷപ്പെടുകയായിരുന്നു. ആവോലി പഞ്ചായത്തിൽനിന്ന് ഇക്കാര്യം രേഖാമൂലം പൊതുമരാമത്ത് വകുപ്പിൽ അറിയിച്ചതോടെയാണ് പൊതുമരാമത്ത് മുറിച്ചുനീക്കിയത്. ചിത്രം . പരീക്കപ്പീടികയിൽ മരശിഖരം പൊതുമരാമത്ത് അധികൃതരുടെ നേതൃത്വത്തിൽ മുറിച്ചുനീക്കിയപ്പോൾ (പഴയ ചിത്രവും ഉണ്ട്. Em Mvpa 2 Road.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.