ബ്രൗൺഷുഗറുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

കോതമംഗലം: 25 ഗ്രാം ബ്രൗൺഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ. അസം നാഗോൺ സ്വദേശി സദ്ദാം ഹുസൈനാണ്​ (28) പിടിയിലായത്. നെല്ലിക്കുഴിപഞ്ചായത്തി‍ൻെറ ആയുഷ് പ്രാഥമിക ഹോമിയോപ്പതി കേന്ദ്രത്തി‍ൻെറ മുന്നിൽ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ഇയാളെ പരിശോധിച്ചതിൽനിന്ന് രണ്ട് പെട്ടികളിലായി പോക്കറ്റിൽ സൂക്ഷിച്ച ബ്രൗൺഷുഗർ കണ്ടെത്തുകയായിരുന്നു. സദ്ദാം ഹുസൈൻ താമസിക്കുന്ന പെരുമ്പാവൂർ വെങ്ങോലയിലെ ഫ്ലാറ്റിലും എക്​സൈസ് സംഘം പരിശോധന നടത്തി. ക്വറിയർ വഴി വ്യാപകമായി ബ്രൗൺഷുഗർ കേരളത്തിലേക്ക് എത്തുന്നതായി വ്യക്തമായിട്ടുണ്ട്. സി.ഐ എ. ജോസ് പ്രതാപ്, പ്രവന്‍റിവ് ഓഫിസർമാരായ നിയാസ്, ജയ് മാത്യു, സിന്നീഖ്, സി.ഇ.ഒമാരായ എൽദോ, അജീഷ്, ഉമ്മർ, ബിജു, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. EM KMGM 8 Asam അറസ്റ്റിലായ സദ്ദാം ഹുസൈൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.