നുവാൽസിൽ സ്വാതന്ത്ര്യ ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു

കൊച്ചി: സ്വാതന്ത്ര്യത്തി‍ൻെറ 75ാം വർഷത്തോടനുബന്ധിച്ച ജൂബിലി ആഘോഷ പരിപാടികൾ കൊച്ചിയിലെ ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ ആരംഭിച്ചു. ഉദ്ഘാടനം ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ നിർവഹിച്ചു. ഭരണഘടനാധിഷ്ഠിത ഭരണസംവിധാനം ഫലപ്രദമാകണമെങ്കിൽ നിയമവും നീതിയും സമാന്തര രേഖകളായി സഞ്ചരിക്കാതെ നീതിയിലധിഷ്ഠിതമായ നിയമ നിർവഹണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ പ്രഫ. കെ.സി. സണ്ണി അധ്യക്ഷത വഹിച്ചു. പ്രഫ. ഡോ. മിനി എസ്. , ഡോ. അമ്പിളി പി, നന്ദിത നാരായൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.