കൊച്ചി: ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന ക്രാംപ്സ് എന്ന മസിൽ വേദന സിമുലേറ്ററിലൂടെ അനുഭവിച്ചറിഞ്ഞ കൊച്ചിയിലെ യുവാക്കൾക്ക് അത്ഭുതം. എല്ലാ മാസവും ആർത്തവ നാളുകളിൽ ഇത്രയും വേദന അനുഭവിക്കുന്നവരാണോ നമ്മുടെ സ്ത്രീകൾ? സിമുലേറ്റർ കണ്ട ആവേശത്തിൽ ഒന്ന് പരീക്ഷിക്കാമെന്ന് കരുതിയവരിൽ 80 ശതമാനവും പൂർണ വേദന അനുഭവിക്കും മുമ്പേ പരീക്ഷണം മതിയാക്കി. ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി ലുലു മാളിൽ ഒരുക്കിയ പ്രത്യേക പവിലിയനിലാണ് സിമുലേറ്റർ ഉപയോഗിച്ച് ആർത്തവ വേദന അനുഭവിച്ചറിയാൻ പുരുഷന്മാർക്ക് അവസരമൊരുക്കിയത്. ആർത്തവ നാളുകളിൽ അനുഭവിക്കുന്ന വേദനയോളം വരില്ലെങ്കിലും ഒന്ന് മുതൽ പത്ത് വരെ യൂനിറ്റുകൾ വേദനകളായി അനുഭവിക്കുന്ന തരത്തിലാണ് സിമുലേറ്റർ രൂപകൽപന ചെയ്തിരിക്കുന്നത്. ശരാശരി നാല് യൂനിറ്റ് വരെ വേദന താങ്ങാനെ പരീക്ഷണത്തിന് തയാറായവർക്ക് കഴിഞ്ഞുള്ളൂ. മൂന്ന് യൂനിറ്റ് ആകുമ്പോഴേക്കും അസഹ്യമായ വേദനയെന്ന് പലരും പറഞ്ഞു. ഹൈബി ഈഡൻ എം.പിയും സിമുലേറ്റർ പരീക്ഷിച്ചു. ആർത്തവ വേദനയെ കുറിച്ച് അവബോധമുണ്ടാക്കാനും ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന മൂഡ് സ്വിങ്ങ്സ്, ബുദ്ധിമുട്ടുകൾ എന്നിവ സമൂഹം തുറന്ന മനസ്സോടെ ചർച്ച ചെയ്യുന്നതിനുമായാണ് സിമുലേറ്റർ ഉപയോഗിച്ച് ഇത്തരമൊരു സാമൂഹ്യ പരീക്ഷണത്തിന് തയാറായതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. റിലാക്സേഷന് വേണ്ടി ഉപയോഗിക്കുന്ന ഫിസിയോ തെറാപ്പി ഉപകരണമാണ് സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപമാറ്റം വരുത്തി സിമുലേറ്ററാക്കി മാറ്റിയതെന്ന് കപ്പ് ഓഫ് ലൈഫ് പ്രോജക്ട് കോഓഡിനേറ്റർ ഡോ. അഖിൽ സേവ്യർ മാനുവൽ പറഞ്ഞു. ജില്ല ഭരണകൂടം, ഐ.എം.എ കൊച്ചി ശാഖ എന്നിവരുടെ സഹകരണത്തോടെ മുത്തൂറ്റ് ഫിനാൻസിൻെറ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത് ക്യാപ്ഷൻ: കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി ലുലുമാളിൽ സാമൂഹ്യ പരീക്ഷണത്തിനായി സംഘടിപ്പിച്ച സിമുലേറ്റർ പരീക്ഷിക്കുന്ന ഹൈബി ഈഡൻ എം.പിയും ശരൺ നായരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.