സ്വാതന്ത്ര്യസമര രക്തസാക്ഷികൾക്ക്​ ഹൈകോടതിയുടെ ആദരം

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹൈകോടതിയിൽ സ്വാതന്ത്ര്യസമര രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ ഓർമക്കായി ഹൈകോടതിക്ക്​ മുന്നിൽ ഒരുക്കിയ സ്തംഭത്തിന്റെ സമർപ്പണം ചീഫ് ജസ്റ്റിസ് എസ്. മണികുമാർ നിർവഹിച്ചു. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്‌മിറൽ എം.എ ഹംപിഹോളി സ്വാതന്ത്യ്ര സമരത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരമർപ്പിച്ചു. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. പടം ekg bk1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.