അങ്കമാലി: കോളജിന് വിളിപ്പാടകലെ ട്രെയിൻ അപകടത്തിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂട്ടുകാർക്കൊപ്പം അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ട്രാക്ക് മുറിച്ചുകടക്കുമ്പോൾ ട്രാക്കിൽ പരിശോധന നടത്തുന്ന വാക്കർ കാർ ഇടിക്കുകയായിരുന്നു. അങ്കമാലി മോണിങ് സ്റ്റാർ കോളജ് ബി.എസ്സി അവസാന വർഷ വിദ്യാർഥിനിയും അങ്കമാലി പാറക്കടവ് പുളിയനം തേലപ്പിള്ളി വീട്ടിൽ സാജൻ- സിന്ധു ദമ്പതികളുടെ മൂത്ത മകളുമായ അനുവാണ് (അനു സാജൻ -21) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.25ഓടെയായിരുന്നു അപകടം. കോളജിൽ എത്താനുള്ള എളുപ്പവഴി ആയതിനാൽ പതിവ് പോലെ കൂട്ടുകാർക്കൊപ്പം റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ ട്രാക്കിൽ ഇറങ്ങി രണ്ടാമത്തെ ട്രാക്കിലൂടെ പ്ലാറ്റ്ഫോമിൽ കയറാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ ട്രാക്കിലൂടെ വടക്കോട്ടുള്ള ട്രെയിൻ വന്നു. അതോടെ വേഗം പിന്നോട്ട് നീങ്ങുന്നതിനിടെ ഒന്നാമത്തെ ട്രാക്കിൽ വീഴുകയും ഈ സമയം അപ്രതീക്ഷിതമായി തെക്കോട്ട് വരുകയായിരുന്ന ട്രാക്ക് പരിശോധന നടത്തുന്ന വാക്കർ കാർ ഇടിക്കുകയും ചെയ്തത്രെ. തൽക്ഷണം മരിച്ചു. കൂട്ടുകാരികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അഗ്നിരക്ഷാസേന എത്തി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് മൃതദേഹം മോണിങ് സ്റ്റാർ കോളജിന് മുന്നിൽ പൊതുദർശനത്തിന് വെച്ചശേഷം വൈകീട്ട് 4.45ഓടെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പീച്ചാനിക്കാട് താബോർ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. സഹോദരൻ: എൽദോ. EKD ANU 21 ANKA ട്രെയിൻ തട്ടി മരിച്ച അനു സാജൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.