രാഖി ബന്ധൻ ആഘോഷവുമായി ഉത്തരേന്ത്യൻ സമൂഹം

മട്ടാഞ്ചേരി: സാഹോദര്യ സന്ദേശം ഉയർത്തി കൊച്ചിയിലെ വടക്കേ ഇന്ത്യൻ സമൂഹവും രക്ഷാബന്ധൻ ആഘോഷിച്ചു . ശ്രാവണ പൂർണിമ ദിനത്തിൽ പ്രത്യേക മുഹൂർത്തത്തിൽ ബന്ധുമിത്രാദികളൊത്തുകൂടിയാണ് വീടുകളിൽ ''രാഖി'' ബന്ധൻ ചടങ്ങ് നടന്നത്. കൊച്ചി ,ആലപ്പുഴ ,തിരുവനന്തപുരം, കോഴിക്കോട്,കാഞ്ഞങ്ങാട്,പാലക്കാട് ദേശങ്ങളിൽ വടക്കേ ഇന്ത്യൻ സമൂഹം രാഖി ആഘോഷം വിപുലമായാണ് നടത്തുന്നത്. നാവിക സേന കേന്ദ്രത്തിലും രാഖി ചടങ്ങ് ആഘോഷമായി നടന്നു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.