തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കണം -വ്യാപാരികൾ

പറവൂർ: ഓണവിപണി ലക്ഷ്യമിട്ട് നഗരത്തിലേക്കിറങ്ങുന്ന തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കണമെന്ന് വ്യാപാരി അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. തെരുവോര കച്ചവടക്കാർക്കായി നഗരസഭ നടപ്പാക്കിയ പദ്ധതി ആനുകൂല്യങ്ങൾ നേടുകയും വീണ്ടും റോഡരികിൽ കച്ചവടം തുടരുകയും ചെയ്യുന്നവരാണ് പലരും. കൂടാതെ വാഹനങ്ങളിലെത്തി ഫർണിച്ചർ ഉൾപ്പെടെ കച്ചവടം നടത്തുന്ന അന്തർസംസ്ഥാന സംഘങ്ങളും നാട്ടിലെ സാധാരണ കച്ചവടക്കാരന്റെ ഉപജീവനം മുടക്കുകയാണെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. നോട്ടു നിരോധനവും, പ്രളയവും, കോവിഡും തീർത്ത പ്രതിസന്ധികളിൽ തകർന്നു പോയ പല വ്യാപാരികളും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ പുതിയ ജി. എസ്. ടി നിയമങ്ങളും പ്രശ്നങ്ങൾ തീർക്കുകയാണ്​. തെരുവിലെ കച്ചവടം നിയന്ത്രിക്കുന്നതിന് ഇടപെട്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു എന്നിവർക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു. പി.ടി.എം.എ, പി.ടി.എം.ഡബ്ല്യു.എസ് ഭാരവാഹികളായ കെ.ടി. ജോണി, പി.ബി. പ്രമോദ്, എം.ജി. വിജയൻ, എൻ.എസ്. ശ്രീനിവാസ്, അൻവർ കൈതാരം, കെ.എ. ജോഷി എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.