അങ്കമാലി: മകളോടൊപ്പം ആശുപത്രിയിൽ പോയി കാറിൽ മടങ്ങുകയായിരുന്ന വീട്ടമ്മയുടെ അഞ്ച് പവനുള്ള സ്വർണമാലകൾ നഷ്ടപ്പെട്ടതായി പരാതി. അങ്കമാലി നസ്രത്ത്നഗർ കിളിയേൽക്കുടി വീട്ടിൽ വർഗീസിന്റെ ഭാര്യ മീനയുടെ രണ്ട് മാലകളാണ് അങ്കമാലി പഴയ മാർക്കറ്റ് റോഡിന് സമാന്തരമായ സി സി റോഡിൽ കാറിൽ നിന്നിറങ്ങുമ്പോൾ നഷ്ടപ്പെട്ടത്. പരാതിയെത്തുടർന്ന് അങ്കമാലിപൊലീസ് നടത്തിയ അന്വേഷണത്തിൽ റോഡിൽനിന്ന് ആരോ മാല എടുക്കുന്നതായി സി.സി.ടി.വി ദൃശ്യത്തിൽ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കി. വിവരങ്ങൾ എന്തെങ്കിലും കിട്ടുന്നവർ 9961837339, 04842452328 നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.