കാക്കനാട്: തൃക്കാക്കരയിൽ ഭാരത്മാതാ കോളജിന് സമീപത്തെ ഹോട്ടലിൽ യുവാക്കൾ ഏറ്റുമുട്ടി. ഓട്ടോറിക്ഷയിലെത്തിയ കൂനംതൈ സ്വദേശികളായ മൂന്ന് യുവാക്കളാണ് മുഖത്തേക്ക് നോക്കി എന്നാരോപിച്ച് സംഘർഷം ഉണ്ടാക്കിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഹോട്ടലിൽനിന്ന് ഭക്ഷണം പാർസൽ വാങ്ങാനെത്തിയ തുതിയൂർ സ്വദേശികളായ മൂന്ന് യുവാക്കൾക്കുനേരെയാണ് ആക്രമണമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭക്ഷണം വാങ്ങാൻ കൗണ്ടറിന് സമീപം കാത്തുനിൽക്കുന്നതിനിടെയാണ് 22 വയസ്സുള്ള യുവാക്കൾ ഹോട്ടലിലേക്ക് എത്തിയത്. ഭക്ഷണം ലഭിക്കാൻ കാത്തുനിന്നവർ ഇവരെ നോക്കി പേടിപ്പിച്ചു എന്നാരോപിച്ച് യുവാക്കൾ കയർക്കുകയായിരുന്നു. വാക്തർക്കം ഉന്തും തള്ളിലുമെത്തിയപ്പോൾ ഇവർ അകത്തെ കസേരകളും മേശകളും മറിച്ചിട്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് പുറത്തേക്കിറങ്ങിയ ഇരുപക്ഷവും തമ്മിൽ സംഘട്ടനമുണ്ടാകുകയായിരുന്നു. അതിനിടെ ഓട്ടോറിക്ഷയിലെത്തിയ യുവാക്കൾ എതിർചേരിയിലെ ഒരാളുടെ മുഖത്ത് കോൺക്രീറ്റ് ടൈൽ ഉപയോഗിച്ച് മർദിച്ചതായാണ് വിവരം. തുടർന്ന് ഹോട്ടൽ ഉടമകളും പ്രദേശവാസികളും ചേർന്ന് ഇവരെ അനുനയിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റി പറഞ്ഞയക്കുകയായിരുന്നു. കൃത്യസമയത്ത് നാട്ടുകാർ ഇടപെട്ടതിനാൽ വൻ സംഘർഷം ഒഴിവായി. ആക്രമണത്തിനിരയായവർ തൃക്കാക്കര പൊലീസിൽ പരാതി നൽകി. അതേസമയം, ഉന്തും തള്ളുമുണ്ടായപ്പോൾ തന്നെ ഹോട്ടലുടമകൾ പൊലീസിനെ വിളിച്ചെങ്കിലും ആരും എത്തിയില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.