മീഡിയ അക്കാദമിയിലെ 'മോർച്ചറി'; റോഡിൽ ഗതാഗതക്കുരുക്ക്​

കാക്കനാട്: വ്യാഴാഴ്ച സീപോർട്ട് എയർപോർട്ട് റോഡിലെ സ്ഥിരം യാത്രക്കാരെ എതിരേറ്റത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കാക്കനാട് കലക്ടറേറ്റ് സിഗ്നൽ ജംഗ്ഷന് സമീപം പുതുതായി ആരംഭിച്ച 'മോർച്ചറി'യായിരുന്നു ഇത്. സംഭവം കണ്ട് യാത്രക്കാർ റോഡരികിൽ വാഹനം നിർത്താൻ തുടങ്ങിയതോടെ ഏറെ തിരക്കുള്ള റോഡിൽ ഗതാഗത തടസ്സവുമുണ്ടായി. പിന്നീടാണ് സിനിമ ലൊക്കേഷനാണെന്ന്​ മനസ്സിലായത്​. ശ്രദ്ധ നേടിയ ആവാസവ്യൂഹം സിനിമയുടെ അണിയറ പ്രവർത്തകർ ഒരുക്കുന്ന പുതിയ സിനിമക്ക് വേണ്ടിയായിരുന്നു ഇവിടെ സെറ്റ് ഒരുക്കിയത്. അക്കാദമിയുടെ പ്രധാന കെട്ടിടത്തിന്‍റെ പാരപ്പറ്റിൽ മോർച്ചറി എന്ന് പെയിന്‍റടിച്ചിരുന്നു. പിന്നീട് ഷൂട്ടിങ്​ സാമഗ്രികളും മറ്റും കണ്ടതോടെയാണ് സിനിമയാണെന്ന് വ്യക്തമായതും ആളുകൾ പിരിഞ്ഞുപോയതും. പിന്നീട് ആശയക്കുഴപ്പം ഒഴിവാക്കാൻ ചിത്രീകരണം ഇല്ലാത്ത സമയങ്ങളിൽ മോർച്ചറി എന്ന് എഴുതിയിരിക്കുന്നത് പേപ്പർ കൊണ്ട് മറച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.