ഡോ.കെ.കെ. ജോർജിന്‍റെ നിര്യാണത്തിൽ മന്ത്രി പി.രാജീവ് അനുശോചിച്ചു

കൊച്ചി: ഡോ.കെ.കെ. ജോർജിന്‍റെ വിയോഗം വൈജ്ഞാനിക ലോകത്തിനും കേരളത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് മന്ത്രി പി.രാജീവ് അനുശോചനക്കുറിപ്പിൽ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ, സംസ്ഥാന ധനകാര്യത്തിലെ പ്രവണതകൾ, വികസനത്തിലെ കേരളമാതൃക, വിദ്യാഭ്യാസ മേഖല എന്നിങ്ങനെ ഡോ.ജോർജിന്‍റെ കരസ്പർശമേറ്റ ഗവേഷണ മേഖലകളത്രയും ആശയങ്ങളാൽ സമ്പന്നമാണ്​. വിദ്യാർഥി സംഘടനാകാലത്ത്​ ആരംഭിക്കുന്നതാണ് ഡോ. ജോർജുമായുള്ള ബന്ധമെന്നും പി.രാജീവ് അനു ശോചനക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.