മഹാരാജാസ് കോളജില്‍ ഗെസ്റ്റ്​ അധ്യാപക ഒഴിവ്

കൊച്ചി:എറണാകുളം മഹാരാജാസ് കോളജിലെ ചരിത്ര വിഭാഗത്തില്‍ ഗെസ്റ്റ്​ അധ്യാപക ഒഴിവുണ്ട്. യോഗ്യത ചരിത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി /നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളതും എറണാകുളം കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ ഗെസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 16ന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ ഓഫിസില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് www.maharajas.ac.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.