'അറേക്കാപ്പ് ആദിവാസി പുനരധിവാസം വൈകരുത്'

കോതമംഗലം: മണ്ണിടിച്ചിലും വന്യമൃഗശല്യവും കാരണം ഊര് ഉപേക്ഷിച്ച അറേക്കാപ്പിലെ ആദിവാസികളെ വൈകാതെ പുനരധിവസിപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം. ആദിവാസി ഐക്യവേദി ഇടമലയാർ ട്രൈബൽ ഷെൽട്ടറിൽ സംഘടിപ്പിച്ച ആദിവാസി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 14 മാസം മുമ്പ്​ കാടിറങ്ങിയ അമ്പതോളം പേർ ഇപ്പോഴും ട്രൈബൽ ഹോസ്റ്റലിൽ കഴിയുകയാണ്. ഇവരുടെ ജീവിതം ദുസ്സഹമാണ്. ഇവരെ ഉടൻ പുനരധിവസിപ്പിക്കുമെന്ന് സർക്കാർ ഒരുവർഷം മുമ്പ്​ പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ആദിവാസി ഐക്യവേദി പ്രസിഡന്‍റ്​ ചിത്ര നിലമ്പൂർ അധ്യക്ഷത വഹിച്ചു. ജയിംസ് കോറമ്പേൽ, ബിനു പുത്തൽപുരക്കൽ, പി.കെ. പ്രകാശ്, ഷിജു മൂപ്പൻ, സീത നായ്ക്കട്ടി, ദിവാകരൻ പെരുമാൾ, തങ്കപ്പൻ പഞ്ചൻ എന്നിവർ സംസാരിച്ചു. EM KMGM 6 Adhivasi ആദിവാസി ഐക്യവേദി ഇടമലയാർ ട്രൈബൽ ഷെൽട്ടറിൽ സംഘടിപ്പിച്ച ആദിവാസി ദിനാഘോഷം ജില്ല യു.ഡി.എഫ് കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.