യാക്കോബായ-ഓർത്തഡോക്സ് സംഘർഷം; രണ്ടുപേർക്ക് പരിക്ക്

കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ പെരുന്നാളുമായി ബന്ധപ്പെട്ട് യാക്കോബായ-ഓർത്തഡോക്സ് സംഘർഷം. ഓർത്തഡോക്സ് വിഭാഗത്തിന്റെ പെരുന്നാൾ ശുശ്രൂഷയിൽ നിലവിലുള്ള വികാരിയെ കൂടാതെ ഒരാളെ കൂടി ഉൾപ്പെടുത്തിയത് ചോദ്യംചെയ്ത് തുടങ്ങിയ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. വൈകിട്ട് ആറോടെ പള്ളിയിൽ ശുശ്രൂഷക്കിടെ കുരുമുളക് സ്പ്രേ അടിച്ചതോടെ വിശ്വാസികൾ പുറത്തേക്കിറങ്ങി.

ഒടുവിൽ പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടുപേരെ പ്രാഥമിക ചികിത്സകൾക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Jacobite-Orthodox clash; two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.