തപാൽ പണിമുടക്ക് ജില്ലയിൽ പൂർണം

കൊച്ചി: തപാൽ സ്വകാര്യവത്​കരണത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി തപാൽ ജീവനക്കാർ നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണം. ആർ.എം.എസ് ഓഫിസുകൾ , മെയിൽ മോട്ടോർ സർവിസി‍ൻെറ പ്രവർത്തനം എന്നിവ സ്തംഭിച്ചു. മിക്ക പോസ്റ്റ്‌ ഓഫിസുകളും അടഞ്ഞു കിടന്നു. പണിമുടക്കിയ ജീവനക്കാർ എറണാകുളം സൂപ്രണ്ട് ഓഫിസിന്​ മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്​ഘാടനം ചെയ്തു. എഫ്​.എൻ.പി.ഒ. ചെയർമാൻ കെ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. എൻ.എഫ്​.പി.ഇ. ജില്ല ചെയർമാൻ വി.ആർ. അനിൽകുമാർ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു. ജില്ല ജോയന്‍റ്​ സെക്രട്ടറി എസ്. കൃഷ്ണ മൂർത്തി മുഖ്യപ്രഭാഷണം നടത്തി. ER TAPAL STRIKE തപാൽ ജീവനക്കാർ എറണാകുളം സൂപ്രണ്ട് ഓഫിസിന്​ മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.