ഫിഷറീസ് ഹാർബർ റോഡിലെ കുഴികൾ അപകടക്കെണിയാകുന്നു

മട്ടാഞ്ചേരി: തോപ്പുംപടിയിലെ ഫിഷറീസ് ഹാർബറിലെ റോഡുകൾ തകർന്ന് കുണ്ടും കുഴിയുമായതോടെ തൊഴിലാളികളും കച്ചവടക്കാരും ദുരിതത്തിലായി. മത്സ്യവുമായി വരുന്ന ഇരുചക്ര വാഹനങ്ങൾ കുഴിയിൽചാടി മറിയുന്നത് സ്ഥിരംകാഴ്ചയാണ്. മത്സ്യം കയറ്റിവരുന്ന വലിയ വാഹനങ്ങൾ വലിയകുഴിയിൽ ചാടി ലീഫ് ഒടിയുന്നതും പതിവായി. റോഡുകളുടെ അറ്റകുറ്റപ്പണി നടന്നിട്ട്​ ഏറെ വർഷങ്ങളായതായി തൊഴിലാളികൾ പറയുന്നു. കൊച്ചിൻ പോർട്ടിന് കീഴിലുള്ള ഹാർബർ വികസന പ്രക്രിയകൾക്കായി കേന്ദ്രസർക്കാർ വൻ തുക അനുവദിക്കുന്നുണ്ടെങ്കിലും പ്രവർത്തനം ഒന്നും നടക്കാറില്ല. നാളുകളായി ഹാർബറിൽ അഡ്മിനിസ്ട്രേറ്റർ ഇല്ല. ഹാർബറിലെ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ നിർമിച്ച കെട്ടിടത്തിലെ മുറികളും ,ഗോഡൗണുകളും ഹാർബറുമായി ബന്ധമില്ലാത്തവർ കൈക്കലാക്കിയിരിക്കയാണ്. റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ,കെട്ടിടമുറികളിൽനിന്ന്​ അർഹതയാർന്നവർക്ക് അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൻ, പോർട്ട് എക്സിക്യൂട്ടിവ് എൻജിനീയർ ,ട്രാഫിക് മാനേജർ ,അസി.പൊലീസ് കമീഷണർ എന്നിവർക്ക് ചെറുകിട മത്സ്യവ്യാപാര സമിതി പരാതി നൽകിയതായി പ്രസിഡന്‍റ്​ എം. മജീദ് ,സെക്രട്ടറി എൻ.ബി. അബു ,ട്രഷറർ എ.എം. അബൂബക്കർ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.