ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

ചെങ്ങമനാട്: നാടെങ്ങും ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റി തുരുത്ത് പാണ്ടിപ്പുഴ കവലയിൽ സംഘടിപ്പിച്ച സമ്മേളനം അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ സെബാസ്റ്റ്യൻ കരുമത്തി പതാക ഉയർത്തി. അത്താണി: യൂത്ത് കോൺഗ്രസ്‌ നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. കുഞ്ഞ് പതാക ഉയർത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷാന്റോ പോളി അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ടി.എ. ചന്ദ്രൻ, കെ.എസ്. ബിനീഷ്, എ.കെ. ധനേഷ്, പി.എച്ച്. അസ്​ലം, ജോസ്പി വർഗീസ്, എയ്ജോ വർഗീസ്, എൽദോ വർഗീസ്, ജോബി വർഗീസ്, എൽദോ ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു. അങ്കമാലി: യൂത്ത് കോൺഗ്രസ് തുറവൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണം നിയോജക മണ്ഡലം പ്രസിഡന്റ്‌ ആന്റണി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സുനിൽ പൈനാടത്ത് അധ്യക്ഷത വഹിച്ചു. തുറവൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം.പി. മാർട്ടിൻ സന്ദേശം നൽകി. വാഹന പ്രചാരണ ജാഥ അങ്കമാലി: ഡി.സി.സി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് നയിക്കുന്ന നവ സങ്കൽപ് പദയാത്രയുടെ പ്രചാരണാർഥം യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കറുകുറ്റി മുതൽ ഞാലൂക്കരവരെ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഷൈജോ പറമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ആന്റണി പാലാട്ടി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.കെ. അരുൺ കുമാർ, സി.പി. സെബാസ്റ്റ്യൻ, കെ.പി. പോളി, കെ.പി. അയ്യപ്പൻ, ലതിക ശശികുമാർ, ജോണി പള്ളിപ്പാടൻ, ഷാജു വി. തെക്കേക്കര, ഷിജി ജോയി, ഡോൺ പടുവാൻ, ഡൈമിസ് ഡേവീസ്, ജോസ് ജോൺസൺ, ജസ്റ്റിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.