കടുങ്ങല്ലൂർ: കർഷക ദിനത്തോട് അനുബന്ധിച്ച് കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ കർഷകരെ ആദരിക്കും. മികച്ച കർഷകൻ, വനിത കർഷക, ജൈവ കർഷക/കർഷകൻ, യുവ കർഷക/കർഷകൻ, മുതിർന്ന കർഷക തൊഴിലാളി, പട്ടികജാതി/ പട്ടികവർഗ കർഷക/കർഷകൻ, സമ്മിശ്ര കർഷക/കർഷകൻ, വിദ്യാർഥി കർഷക/കർഷകൻ, ടെറസ് കർഷക/കർഷകൻ, ക്ഷീര കർഷക/കർഷകൻ തുടങ്ങിയവരെയാണ് ആദരിക്കുന്നത്. ഇതിനായുള്ള നാമനിർദേശം (സ്വയം/ മറ്റാർക്കെങ്കിലും) ബന്ധപ്പെട്ട വാർഡ് അംഗത്തിന്‍റെ ശിപാർശയോടെ കൃഷി ഓഫിസർക്ക് ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് നൽകണം. 17 ന് നടത്തുന്ന കർഷക ദിനാചരണ പരിപാടിയിൽ തെരഞ്ഞെടുത്ത കർഷകരെ ആദരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ, കൃഷി ഓഫിസർ നഈമാ നിഷാദ് അലി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.