വെങ്കയ്യ നായിഡുവിനും ജഗ്ദീപ് ധൻഖറിനും വിരുന്നൊരുക്കി സ്പീക്കർ ഓം ബിർല

ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​നും നി​യു​ക്ത ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​വ​റി​നും വി​രു​ന്നൊ​രു​ക്കി ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ല. ഡ​ൽ​ഹി​യി​ലെ ബി​ർ​ല​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന സ​ൽ​ക്കാ​ര​ത്തി​ൽ ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളും പ​​ങ്കെ​ടു​ത്തു. രാ​ജ്യ​താ​ൽ​പ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ലോ​ക്സ​ഭ​യി​ലെ അ​നു​ഭ​വ​ങ്ങ​ളും ഇ​രു​വ​രും പ​ര​സ്പ​രം പ​ങ്കു​വെ​ച്ച​താ​യി ലോ​ക്സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​ന്നാ​ണ് വെ​ങ്ക​യ്യ നാ​യി​ഡു കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. നാ​ളെ പു​തി​യ ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.