ഹോട്ടൽ ജീവനക്കാരൻ കെട്ടിടത്തിൽനിന്ന്​ വീണുമരിച്ചു

IDD Amal 24 chrthny കുമരകം: കുമരകം സൂരി ഹോട്ടലിലെ ജീവനക്കാരനായ ഇടുക്കി കരിമ്പന്‍ മണിപ്പാറ കോച്ചേരിക്കുടിയിൽ ജോളിയുടെ മകൻ അമൽ (24) കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ചു​. ചൊവ്വാഴ്ച പുലര്‍ച്ച 1.15ന് കുമരകം ജെട്ടിയിലെ കെട്ടിടത്തില്‍നിന്നാണ്​ വീണത്​. ഹോട്ടലില്‍ രാത്രി 12.30വരെ ജോലി ചെയ്തതിനുശേഷം കുമരകം ജെട്ടിയില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ക്ക് കുടിവെള്ളം നല്‍കി താമസസ്ഥലത്തേക്ക് പോകാനിറങ്ങി. ഇതിനിടെ രണ്ടാംനിലയുടെ ടെറസിന്​ സമീപത്തെ വൈദ്യുതി കമ്പിയില്‍നിന്ന്​ ആഘാത​മേറ്റ്​ താഴെ വീണെന്നാണ്​ പ്രാഥമിക നിഗമനം. സുഹൃത്തുക്കള്‍ ആദ്യം കുമരകത്തെയും പിന്നീട് കോട്ടയത്തെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപ​ത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത്​ അന്വേഷിക്കുന്നതായി കുമരകം സി.ഐ ബിന്‍സി ജോസഫ് അറിയിച്ചു. സംസ്കാരം ബുധനാഴ്ച​ 12ന് കരിമ്പൻ സെന്‍റ്​ മേരീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: ലാലി. സഹോദരൻ: അലൻ. ------------ പടം: KTD Amal ktm അമല്‍ ----------------- അലിയാർ (65) കുമ്മനം: അമ്പൂരം ഇരുപതിൽ അലിയാർ (65) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന്​ താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പടം: ktd Aliyar ktm --------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.