വൈദ്യുതി ജീവനക്കാരുടെ പണിമുടക്കും ധർണയും വെദ്യുതി ജീവനക്കാരുടെ പണിമുടക്കും ധർണ്ണയും നടത്തി

പറവൂർ: കേന്ദ്ര സർക്കാറിന്‍റെ വൈദ്യുതി നിയമ ഭേദഗതി 2022ൽ പ്രതിഷേധിച്ച് വൈദ്യുതി ജീവനക്കാരും ഓഫിസർമാരും പണിമുടക്കി. ധർണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എസ്. ശർമ ഉദ്ഘാടനം ചെയ്തു. ഓഫിസേഴ്സ് അസോസിയേഷൻ ജില്ല ജോയന്‍റ്​ സെക്രട്ടറി എം.പി. ബിന്ദു അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സി. രാജീവ്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, കെ.ഡി. വേണുഗോപാൽ, ടി.വി. നിധിൻ, വി.ജി. ജോഷി തുടങ്ങിയവർ സംസാരിച്ചു. ചിത്രം EA PVR vaiduthi 3 വൈദ്യുതി ജീവനക്കാരും ഓഫിസർമാരും നടത്തിയ ധർണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്. ശർമ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.