പറവൂർ: 15ന് പറവൂരിൽ നടക്കുന്ന സ്വാതന്ത്ര്യ സമര സ്മൃതി സംഗമത്തിനായി . മുൻ മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കമല സദാനന്ദൻ, ടി.വി. നിധിൻ, കെ.ഡി. വേണുഗോപാൽ, എൻ.ഐ. പൗലോസ്, ടോബി മാമ്പിള്ളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ എസ്. ശർമ (ചെയർ), കെ.പി. വിശ്വനാഥൻ (കൺ), കെ.എ. വിദ്യാനന്ദൻ (ട്രഷ). ..................... ബസ് തൊഴിലാളിയെ കുത്തിപ്പരിക്കേൽപിച്ചതിൽ പ്രതിഷേധം പറവൂർ: ബസ് തൊഴിലാളിയെ കുത്തിപ്പരിക്കേൽപിച്ചതിൽ പ്രൈവറ്റ് ബസ് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പറവൂർ-വൈപ്പിൻ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. ശനിയാഴ്ച രാവിലെ വൈറ്റില ഹബിൽവെച്ചാണ് സംഭവം. ഗുരുവായൂർ-വൈറ്റില റൂട്ടിൽ സർവിസ് നടത്തുന്ന വേദിക ബസിന്‍റെ കണ്ടക്ടർ സിജുവിനെ, പറവൂർ-വൈറ്റില റൂട്ടിൽ സർവിസ് നടത്തുന്ന അമ്മേ നാരായണ ബസിന്‍റെ ഉടമയായ നായരമ്പലം സ്വദേശി രാധാകൃഷ്ണൻ കത്തിവെച്ച് മുറിവേൽപിക്കുകയായിരുന്നു. സമയത്തെ ചൊല്ലിയുള്ള തർക്കമാണ് കാരണം. രാധാകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂനിയൻ പ്രസിഡന്‍റ് കെ.സി. രാജീവ്, സെക്രട്ടറി കെ.എ. അജയകുമാർ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.