കര്‍ഷക ദിനാചരണം: സ്വാഗതസംഘം രൂപവത്​കരിച്ചു

മരട്: നഗരസഭയുടെയും കൃഷിഭവ‍ൻെറയും ആഭിമുഖ്യത്തില്‍ നടത്തുന്ന ചിങ്ങം ഒന്ന് കര്‍ഷക ദിനാചരണത്തിന്​ മുന്നോടിയായി സ്വാഗതസംഘം രൂപവത്​കരിച്ചു. സ്വാഗതസംഘം ചെയര്‍മാനായി നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍ പറമ്പിലിനെയും ജനറല്‍ കണ്‍വീനറായി വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി.ഡി. രാജേഷിനെയും തെരഞ്ഞെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻമാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, അജിത നന്ദകുമാർ, കൗണ്‍സിലര്‍മാരായ സി.ആര്‍. ഷാനവാസ്, സിബി സേവ്യര്‍, ദിഷ പ്രതാപന്‍, കൃഷി ഓഫിസര്‍ ആഭ രാജ്, അസി. കൃഷി ഓഫിസര്‍ അന്‍സാര്‍, കൗണ്‍സിലര്‍മാര്‍, കാര്‍ഷിക സമിതി അംഗങ്ങള്‍, കര്‍ഷകര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.