സി.പി.എം നേതാവിനെ അഴിമതി വീരനെന്ന്​ വിശേഷിപ്പിച്ച്​ മുൻ ഡി.വൈ.എഫ്.ഐ നേതാവി‍െൻറ പോസ്റ്റ്

സി.പി.എം നേതാവിനെ അഴിമതി വീരനെന്ന്​ വിശേഷിപ്പിച്ച്​ മുൻ ഡി.വൈ.എഫ്.ഐ നേതാവി‍ൻെറ പോസ്റ്റ് മട്ടാഞ്ചേരി: കഴിഞ്ഞ ദിവസം ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ടിൽ നഗരസഭയുടെ അനാസ്ഥക്കെതിരെ മുൻ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റും സി.ഐ.ടി.യു കൊച്ചി ഏരിയ വൈസ് പ്രസിഡന്‍റുമായ സൈലു കബീർ ഫേസ്​ബുക്കിലിട്ട പോസ്റ്റ് ചർച്ചാവിഷയമാകുന്നു. വെള്ളക്കെട്ടിനെതിരെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയുടെ ലൈവ് പോസ്റ്റി‍ൻെറ സ്ക്രീൻഷോട്ട് എടുത്ത് അവർക്ക് അഭിവാദ്യം അർപ്പിച്ചാണ് പോസ്റ്റിട്ടിട്ടുള്ളത്. സി.പി.എം മേയർ, സി.പി.ഐ ഡെപ്യൂട്ടി മേയർ, കോൺഗ്രസ്, മുസ്​ലിം ലീഗ്, ജനതാദൾ, ബി.ജെ.പി എന്നീ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ ഒരുമിച്ചിരുന്ന് കൊച്ചി കോർപറേഷൻ ഭരിച്ച് മുടിക്കുമ്പോൾ നഗര വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 2500 കോടി രൂപയാണ് ഈ കൂട്ടുകക്ഷി ഭരണം പൊടിപൊടിച്ചത്. തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ചങ്കുറപ്പോടെ പ്രതികരിച്ച മട്ടാഞ്ചേരിയുടെ പെൺകരുത്തിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ എന്നാണ് പോസ്റ്റിൽ പരാമർശിച്ചിട്ടുള്ളത്. ഇതിൽ സി.പി.എം കൊച്ചി ഏരിയ കമ്മിറ്റിയംഗവും നഗരസഭ എൽ.ഡി.എഫ് പാർലമെന്‍ററി സെക്രട്ടറിയുമായ ബെന്നി ഫർണാണ്ടസിനെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്​. പാർട്ടിയുടെ ഒരു ഏരിയ കമ്മിറ്റിയംഗത്തെ അഴിമതി വീരൻ എന്ന് പരാമർശിച്ചതാണ് കൊച്ചിയിൽ വിവാദമായിരിക്കുന്നത്. പോസ്റ്റ് വിവാദമായതിനെ തുടർന്ന് ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, സ്ക്രീൻഷോട്ട് ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്‌. ചിത്രം; ഫേസ്​ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.