'റോഡ് ഗതാഗതയോഗ്യമാക്കണം'

നെടുമ്പാശ്ശേരി: പഞ്ചായത്ത് 11ാം വാർഡിലെ മറ്റൂർ-കരിയാട് റോഡിൽനിന്ന് ആരംഭിക്കുന്ന എയർപോർട്ട്-ആവണംകോട് റോഡിൽ എത്തിച്ചേരുന്ന ലിങ്ക് റോഡ് കുണ്ടുംകുഴിയുമായി ഗതാഗത യോഗ്യമല്ലാതായിട്ട് ഒരു വർഷമായി. റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്‍റ്​ റിജോ പുതുവ അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.പി. ഡേവി, പി.കെ. ഗോപി, ബിജു പയ്യപ്പിള്ളി, ജിറ്റോ കരുമത്തി, ജോയൽ ബേബി, ബൈജു മണപ്പുറം, ഷൈജു കല്ലറ, രാജൻ, രാജേഷ്, സുധീർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.